Lyrics : K.V.Sപരനേ! തിരുമുഖശോഭയിന്‍ കതിരെന്നുടെ ഹൃദയേ
നിറവാന്‍ കൃപയരുളേണമീ ദിവസാരംഭ സമയേ
1 ഇരുളില്‍ ബലമഖിലം മമ നികടേ നിന്നങ്ങൊഴിവാന്
പരമാനന്ദ ജയകാന്തിയെന് മനതാരിങ്കല്‍ പൊഴിവാന്‍-
2 പുതുജീവനിന്‍ വഴിയേ മമ ചരണങ്ങളിന്നുറപ്പാന്‍
അതിശോഭിത കരുണാഘനമിഹ മാം വഴി നടത്താന്‍-
3 ഹൃദയേ തിരുകരമേകിയ പരമാമൃത ജീവന്
പ്രതിവാസരം വളര്‍ന്നേറ്റവും ബലയുക്തമായ് ഭവിപ്പാന്
4 പരമാവിയിന്‍ തിരുജീവനിന്‍ മുളയീയെന്നില്‍ വളര്ന്നി-
ട്ടരിസഞ്ചയനടുവില്‍ നിന്റെ ഗുണശക്തികള്‍ വിളങ്ങാന്‍-
5 അമിതാനന്ദ സുഖശോഭന നിലയേ വന്നങ്ങണവാന്‍
അവിടെന്നുടെ പ്രിയനോടൊത്തു യുഗകാലങ്ങള്‍ വസിപ്പാന്‍
Download pdf