Search Athmeeya Geethangal

489. യേശുനായകന്‍ സമാധാനദാ 
Lyrics : T K Samuel, Elanthur
യേശുനായകന്‍ സമാധാനദായകന്‍ നിനക്കെന്നും ധനമേ
എന്തിന്നാകുലം കലരുന്നെന്‍ മനമേ!        
നിന്‍സഹായകനവന്‍ ശക്തനാകയാല്‍ നിനക്കു നിര്‍ഭയമേ
ലോക പോരിതിലനുദിനം ജയമേ
 
1   നിന്‍റെ നിക്ഷേപമവനെന്നു കരുതാമെങ്കില്‍ സക്ഷേമമവനിയിലമരാം
    ഇത്ര ശ്രേഷ്ഠനാമൊരുവന്‍ നിന്‍ കൂട്ടിനായരികിലുണ്ടതിനാല്‍
    എന്തിന്നാകുലം കലരുന്നെന്‍ മനമേ!-
 
2   നീയിന്നധികം ധനിയാകാന്‍ നിധിയാം തീയിലൂതിക്കഴിച്ച പൊന്മതിയാം
    ഭൂവില്‍ ക്രിസ്തുവുള്ളവനെപ്പോലിത്ര മാ ധനികനില്ലറിക
    എന്തിന്നാകുലം കലരുന്നെന്‍ മനമേ!-
 
3   ലോകധനം സൗഖ്യമാര്‍ഗ്ഗമായ് കരുതി പോകും നരര്‍ക്കുള്ള
    വിനയ്ക്കില്ലൊരറുതി എന്നാല്‍ ക്രിസ്തുവില്‍ സമാധാനം
    നിത്യമാം സുഖദാനമരുളും എന്തിന്നാകുലം കലരുന്നെന്‍ മനമേ!- 

 Download pdf
48673320 Hits    |    Powered by Oleotech Solutions