Search Athmeeya Geethangal

487. എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമ 
Lyrics : K V Simon, Edayaranmula
1   എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു
    പൂര്‍ണ്ണസമാധാനമോടെ നാള്‍ മുഴുവന്‍ പാടിടും ഞാന്‍
 
2   മുന്നിലൊരു ചോടു വയ്പാന്‍ മാത്രമിട കാണുന്നു ഞാന്‍
    ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
 
3   ലോകയിരുള്‍ നീങ്ങിടുമ്പോള്‍ സ്വര്‍ഗ്ഗമെന്മേല്‍ ശോഭിച്ചിടും
    എന്നെയനുഗമിക്കെന്ന നേര്‍ത്തസ്വരം കേട്ടിടും ഞാന്‍
 
4   അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
    തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താന്‍
 
5   തളര്‍ന്നോരെന്‍ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
    പരമേശസുതന്‍ തന്നില്‍ സമാശ്വസിച്ചിരുന്നിടും
 
6   കാഴ്ചയാല്‍ ഞാന്‍ നടക്കുകില്‍ എനിക്കെന്തു പ്രശംസിപ്പാന്‍
    വിശ്വാസത്താല്‍ നടകൊള്‍വാന്‍ കൃപ നല്‍കുമെന്‍ രക്ഷകന്‍
 
7   തനിച്ചു ഞാന്‍ വെളിച്ചത്തില്‍ നടപ്പതിലനുഗ്രഹം
    ഇരുളിലെന്‍ മഹേശനോടൊരുമിച്ചു ചരിപ്പതാം
 
8   ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാന്‍
    വിരുതിനായ് ദൈവസീയോന്‍ നഗരിയോണഞ്ഞിടും-

 Download pdf
48673205 Hits    |    Powered by Oleotech Solutions