Search Athmeeya Geethangal

666. ന്യായാസനത്തിന്‍ മുമ്പില്‍ 
Lyrics : A.J.J.
ന്യായാസനത്തിന്‍ മുമ്പില്‍ ഒരുനാളില്‍ നിന്നിടുമ്പോള്‍
അവനവന്‍ ചെയ്തതിന് തക്കവണ്ണം ലഭിക്കും
 
1   നല്ലതോ തീയതോ എന്താകിലും ഈ ശരീരത്തില്‍ നാം ചെയ്തതിന്
     തക്കവണ്ണം പ്രാപിക്കേണ്ടതിന് ക്രിസ്തുവിന്‍മുമ്പാകെ വെളിപ്പെടും നാം
         
          നിന്നോടുകാര്യം തീര്‍ക്കുന്ന നാളില്‍
          ബലപ്പെട്ടിരിക്കുമോ നിന്‍റെ കൈകള്‍ (2)
 
2   പൊന്നു, വെള്ളി വിലയറിയതാം കല്ലു, മരം, വൈക്കോല്‍ എന്നിവയാല്‍
     നീ പണിയും പ്രവൃത്തികളെല്ലാം തീ തന്നെ ശോധന ചെയ്തിടുമേ-
 
3   വെന്തുപോകാത്ത പ്രവൃത്തികള്‍ക്കു നിശ്ചയമായും ഫലം ലഭിക്കും
     വിതയ്ക്കുന്നതു തന്നെ നീ കൊയ്തിടും ശോധന ചെയ്യുക ഇന്നുതന്നെ-                 

 Download pdf
33907324 Hits    |    Powered by Revival IQ