Search Athmeeya Geethangal

892. നോക്കിലാര്‍ക്കും മതിവരാ  
Lyrics : K.V.S
 
122-ാം സങ്കീര്‍ത്തനം                      
         
നോക്കിലാര്‍ക്കും മതിവരാ മന്ദിരം ഭാഗ്യനാഥന്‍റെ ദിവ്യമാമാലയം
പോക നാമവിടെന്നു ചൊന്നളവെന്തുമോദമുദിച്ചു മേ!-
 
1   സാലേമേ! ഞങ്ങള്‍ കാലുകള്‍ നിന്നുടെ വാതിലിന്നകമേയിതാ
     സ്ഥിതിചെയ്തിടുന്നതി ചിത്രമായ് തമ്മില്‍ ചേര്‍ത്തിണക്കി-
     പ്പണിതുള്ളൊരു ഹര്‍മ്മ്യമേ തവഭംഗി വാഴ്ത്തുവതേ-
     തൊരുത്തനു സാദ്ധ്യമാം?-
 
2   യിസ്രായേലിന്നു സാക്ഷ്യത്തിനായ് തത്ര
     സ്തോത്രസേവ നടത്തുവാനഖിലേശഗോത്ര സമുച്ചയം
     എത്തിടുന്നവിടെ ദാവീദ് രാജന്‍റെ ശാസ്ത്രമേറിന ധര്‍മ്മപീഠ-
     മിരുന്നിടുന്നു വിധിക്കിതാ!-
 
3   ആശംസിക്കേവം ശാലേമിന്‍ ശാന്തിയെ
     സ്വൈരമായ് നിവസിക്ക നിന്നോട് കുറെഴുന്നവരേവരും
     നിന്നരമന കൊത്തളമെന്നിവ നിര്‍ണ്ണയം സുഖശാന്തികൊണ്ടു
     നിറഞ്ഞിരിക്കണമെന്നുമേ-
 
4   എന്‍ സഹോദരന്മാരും സഖാക്കളും നിന്നിലാണ് വസിപ്പതെന്നൊരു
     കാരണത്തെ നിനച്ചു ഞാന്‍ നിന്നില്‍ ശാന്തിയുണ്ടാകെന്നു
     ഘോഷിക്കും മന്നവാലയമുള്ളതാല്‍ തവ നന്മ ഞാന്‍ കരുതിടുമേ-
 
5   വന്ദനം പിതാവിന്നു നിരന്തരം വന്ദനം നരവര്‍ഗ്ഗരക്ഷക-
     നേശുവിന്നുമതേ വിധം വന്ദനം പരിവാവനരൂപിക്കും
     വന്ദനം യുഗകാലമായ് തുടരട്ടെ മാനവരേവരും-      

 Download pdf
33906840 Hits    |    Powered by Revival IQ