Search Athmeeya Geethangal

1240. നേരമിരുളുന്നു കൂരിരുളേറുന്നു  
Lyrics : P.O.A
രീതി: എന്തതിശയമേ ദൈവത്തിന്‍
 
1   നേരമിരുളുന്നു കൂരിരുളേറുന്നു കൂടെ നീ പാര്‍ക്കണമേ
     ഇരുള്‍ മൂടുമീ വേളയില്‍ ജ്യോതിയായ് നിന്നെന്നെ ഭദ്രമായ് കാക്കണമേ
 
2   പോയപകലിലെന്‍ ജീവിതയാത്രയില്‍ പാലനമേകിയോനെ-നാഥാ
     ദിവ്യമാം പാലനം നല്‍കിയീ രാത്രിയില്‍ അമ്പോടു കാക്കണമേ-
 
3   അന്നവസ്ത്രാദിയും ദേഹസുഖങ്ങളും തന്നെന്നെ പോറ്റിയോനെ നിന്‍റെ
     ചാരെയണഞ്ഞു നിന്‍പാവനനാമത്തെ വാഴ്ത്തി സ്തുതിച്ചിടുന്നേ-
 
4   ഭീതിയകന്നു നിന്‍സന്നിധിയിലിന്നു അല്ലലില്ലാതുറങ്ങി-കാലെ
     സന്തോഷമോടുണര്‍ന്നുന്നത നാഥനെ പാടി സ്തുതിച്ചിടുമേ-
 
5   അന്ധകാരം ഭൂവിലേറിടുന്നേ നാഥാ കൈവിടാതെ നടത്തി-പുത്തന്‍
     പൊന്‍ പ്രഭാതം വരും നേരമതുവരെ അമ്പോടു കാത്തിടണേ-      

 Download pdf
33907177 Hits    |    Powered by Revival IQ