Search Athmeeya Geethangal

700. അനുദിനവും അരികിലുള്ള അരുമ 
Lyrics : P.J.A.
രീതി: അനുഗ്രഹത്തിന്നധിപതിയേ
 
1   അനുദിനവും അരികിലുള്ള അരുമനാഥന്‍ മതിയെനിക്ക്
     അനവധിയായ് അനുഗ്രഹങ്ങള്‍ അരുളിയെന്നെ അണയ്ക്കുമവന്‍-
 
2   ഒരു നിമിഷം മറന്നിടാതെ ഒരു ദിനവും കൈവിടാതെ
     തിരുചിറകില്‍ മറവിലെന്നെ ചേര്‍ത്തണയ്ക്കും നാഥനവന്‍
 
3   ഏറിവരും ആധികളില്‍ ഏകനല്ല പാരിതില്‍ ഞാന്‍
     ഏവരും കൈവിട്ടെന്നാലും ഏറ്റവും നല്‍ മിത്രമവന്‍-
 
4   പാരിതിലെന്‍ പാതയില്‍ ഞാന്‍ പതറിടാതെ പരിപാലിക്കും
     പരമനാഥന്‍ മറവിടമാം പരമപദം അണയുവോളം       

 Download pdf
34198313 Hits    |    Powered by Revival IQ