Search Athmeeya Geethangal

71. നീ വീണ്ടെടുത്തതാം എന്‍  
1   നീ വീണ്ടെടുത്തതാം എന്‍ പ്രാണനും
     ഘോഷിച്ചുല്ലസിക്കും എന്നാത്മാവും
     ആഴിയിന്‍ ആഴംപോല്‍ അഗാധമാം
     നിന്‍സ്നേഹം ഞാനെന്നും ധ്യാനിക്കുമ്പോള്‍
 
          ക്രൂശില്‍ ഞാന്‍ കാണും നിത്യസ്നേഹം
          പാപിയെത്തേടും ദിവ്യസ്നേഹം പാടിടും ഞാന്‍
          ഇന്നുമെന്നും, പാരിലെന്നും പ്രഘോഷിക്കും
          ആമോദമായ്, ആഘോഷമായ്
          സ്നേഹമതാല്‍, സ്നേഹമതാല്‍
 
2   സീമയ്ക്കതീതമാമീ പ്രപഞ്ചം
     സര്‍വ്വേശന്‍ തന്‍നാമം ഘോഷിക്കുമ്പോള്‍
     തല ചായ്പാനിടമില്ലാതീധരയില്‍
     പാപിയെ നേടാന്‍ പാടുപെട്ടു-
 
3   വിണ്‍ദൂതര്‍ വാഴ്ത്തും വിണ്‍നാഥനാം
     ഉര്‍വിക്കധിപനാം ദൈവപുത്രന്‍
     മണ്ണില്‍ മനുജനെപ്പോല്‍ ധരയില്‍
     പാപിയെ നേടാന്‍ പാടുപെട്ടു-
 
4   വിണ്ണിനും മണ്ണിനുമായ് നടുവില്‍
     ഇരുകള്ളര്‍ നടുവില്‍ ഗോല്‍ഗോഥാമുകളില്‍
     ചങ്കിലെ രക്തം ഊറ്റിക്കൊടുത്തു
     പാപിയെ നേടാന്‍ പാടുപെട്ടു-

 


 Download pdf
33907154 Hits    |    Powered by Revival IQ