Search Athmeeya Geethangal

564. നീയെന്നും എന്‍ രക്ഷകന്‍ ഹാ! 
Lyrics : C.J.
നീയെന്നും എന്‍ രക്ഷകന്‍ ഹാ! ഹാ!
നീ മതിയെനിക്കെല്ലാമായ് നാഥാ!
നിന്നില്‍ ചാരുന്ന നേരത്തില്‍ നീങ്ങുന്നെന്‍ വേദനകള്‍
 
1   നീയല്ലാതെന്‍ ഭാരം താങ്ങുവാനായ് ഇല്ലെനിക്കാരുമേ
     നിന്‍കൈകളാലെന്‍ കണ്ണീര്‍ തുടയ്ക്കും നീയെന്നെ കൈവിടാ-
 
2   തീരാത്ത ദു:ഖവും ഭീതിയുമാധിയും തോരാത്ത കണ്ണീരും
     പാരിതിലെന്‍റെ പാതയിലേറും നേരത്തും നീ മതി-
 
3   എന്നാശ തീര്‍ന്നങ്ങു വീട്ടില്‍ വരുംനാള്‍ എന്നാണെന്‍ നാഥനേ!
     അന്നാള്‍ വരെയും മന്നില്‍ നിന്‍വേല നന്നായി ചെയ്യും ഞാന്‍- 

 Download pdf
33907250 Hits    |    Powered by Revival IQ