Search Athmeeya Geethangal

476. നീയെന്‍ സ്വന്തമേ എന്താനന്ദമേ!  
Lyrics : T.K.S.
നീയെന്‍ സ്വന്തമേ എന്താനന്ദമേ!  
ജീവന്‍ തന്നൊരു നാഥാ എന്നുമേ!-
അതിസുന്ദരന്‍ നീയെന്‍ നിത്യാനന്ദമേ നിത്യാനന്ദമേ!-
 
1   പാപത്തിന്‍ ഭാരമാകവേ നിന്‍മേല്‍
    കുരിശതില്‍ ഞാന്‍ കണ്ടേ -ഹാ കുരിശതില്‍ ഞാന്‍ കണ്ടേ!
    ആ ദിനം മുതലെ-ന്നധികളകന്നു കൈവന്നെനിക്കു ഭാഗ്യം-
 
2   നീയെന്‍ സങ്കേതം ജീവന്‍റെ ബലവും
    ഭയമെന്തിന്നീയുലകില്‍ ഹാ ഭയമെന്തിന്നീയുലകില്‍?
    കരുമനകളിലും കരുണയോടരികില്‍ കരുണ തുണ നീയേ-ഹാ!
 
3   ഈ ദിവ്യസ്നേഹം തന്നില്‍ നിന്നെന്നെ
    വേര്‍തിരിപ്പാനാമോ-ഹാ വേര്‍തിരിപ്പാനാമോ?
    ആപത്തും വാളും മൃതിയും വന്നാലും ആവതല്ലൊരു നാളും-ഹാ!
 
4   നിന്‍തിരുനാമം എന്നാളുമടിയന്‍
    പാടിപ്പുകഴ്ത്തിടുമേ-ഹാ പാടിപ്പുകഴ്ത്തിടുമേ
    നിന്‍തിരുമുഖം ഞാന്‍ കണ്ടിടുമൊരു നാള്‍ ഹല്ലേലുയ്യാ ആമേന്‍ ഹാ!-

 Download pdf
33907260 Hits    |    Powered by Revival IQ