Search Athmeeya Geethangal

461. നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ 
Lyrics : P.V.T.
നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പാനാരുമേ
 
1   നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതും
    നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും-
2   കാല്‍വറി മലമുകളേറി നീ ഞങ്ങള്‍ക്കായ്
    കാല്‍കരം ചേര്‍ന്നു തൂങ്ങി മരിച്ചുയിരേകിയ-
 
3   അന്നന്നു ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍
    ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍-
 
4   ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിര്‍ക്കുന്ന
    മാത്രയില്‍ ജയം തന്നു കാത്തുസൂക്ഷിച്ചിടുന്ന-
 
5   ജനകനുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്
    ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന-
 
6   ലോകത്തില്‍ ഞങ്ങള്‍ക്കുള്ളതെല്ലാം നഷ്ടമാകിലും
    ലോകക്കാര്‍ നിത്യം ദുഷിച്ചിടിലും പൊന്നേശുവേ-
 
7   നിത്യജീവമൊഴികള്‍ നിന്നിലുണ്ട് പരനേ
    നിന്നെ വിട്ടടിയങ്ങള്‍ എങ്ങുപോയി വസിക്കും!-

 Download pdf
33907433 Hits    |    Powered by Revival IQ