Search Athmeeya Geethangal

836. നീ മാത്രമെന്നാശ്രയം നാഥാ  
Lyrics : A.K.W.
നീ മാത്രമെന്നാശ്രയം നാഥാ നീ മാത്രമെന്നാശ്രയം
പാരിതിന്‍ ക്ലേശമാം സീയോന്‍ യാത്രയില്‍
നീ മാത്രമെന്നാശ്രയം - നാഥാ
 
1   നീറുന്ന നേരത്ത് ഉറ്റവര്‍ പോലുമേ
     മാറുന്നു പാരിടത്തില്‍ മാറാതെ തള്ളാതെ
     തള്ളയെപ്പോലെ നീ പേറുന്നതെന്താശ്ചര്യം!-ദേവാ-
 
2   വിശ്വാസ യാത്രയില്‍ എന്തു ഭവിച്ചാലും
     ആശ്രയിപ്പാനായും ആശ്വസിപ്പിപ്പാനും
     എന്‍ ചാരേയുണ്ടു നീ നിശ്വാസമെന്തിന്നിനി-താതാ?
 
3   നന്ദിയാല്‍ പാടും ഞാന്‍ നന്മനിറഞ്ഞോനേ!
     നിന്‍മഹാസ്നേഹമോര്‍ത്തു വന്ദിതനായോനേ!
     നിന്നെ സ്തുതിക്കുവാന്‍ നിന്‍കൃപ നല്‍കിടണേ-എന്നും

 Download pdf
33907260 Hits    |    Powered by Revival IQ