Search Athmeeya Geethangal

622. നീതിയാം യഹോവായേ! തിരു 
Lyrics : K.V.S
നീതിയാം യഹോവായേ! തിരുചരണമെന്‍റെ ശരണം
ശ്രീതരും തവ പാദമതൊന്നേ ഖേദമകറ്റിപ്പരിപാലിപ്പതെന്നെ
         
          നീസരി സരിമാ രിമപാ നിപമാ
          പസസനി പനിപമ രിപാമ രിമരിസ
          നീയുരു കരുണാ രസമാനസമാര്‍-
          ന്നനിശമിരിപ്പതാലസാമ്യ സുഖം മമ
 
1   ദേഹികള്‍ക്കമൃതായേ-തവ ദേഹമിരിപ്പതെന്നായേ
     വേദമോതിടുന്നാകയാല്‍ നീയേ
     വേദനയില്‍ തുണയെന്നാത്മിക തായേ-
 
2   ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം
     പാവനാശയ! മാനസവാനം
     പാര്‍ക്കുവതിന്നരുള്‍ നിന്‍ബോധവിമാനം-
 
3   കാമതസ്കരന്‍ നേരേ വന്നു കേമഭാവമായ് ചാരേ-
     താമസിപ്പതുണ്ടാകയാല്‍ ദൂരെ
     നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?
 
4   യൂദപാതകരോടും പുരമായിരുന്ന നീ, വീടും
     താതനമ്മയും-സ്വത്തുക്കള്‍ നാടും തള്ളിയോരെന്നെ
     പുലര്‍ത്തിടുവാന്‍ കൂടും-
 
5   ആയിരം നരന്മാരില്‍ പരിപൂതനേശുവിപ്പാരില്‍
     ആയവന്‍ ബലത്തോടു ഞാന്‍ ചേരില്‍
     മായമെന്യേ ജയിക്കാമാത്മിക പോരില്‍-
 
6   കഷ്ടനാളുകള്‍ വന്നു- വൃഥപ്പെട്ടുവെങ്കിലും, പൊന്നു
     വിഷ്ടപേശ! നിന്‍ സന്നിധൗ നിന്നു
     സ്പഷ്ടമുരയ്ക്കില്‍ ഭവാന്‍ കേട്ടിടുമന്നു    

 Download pdf
33907414 Hits    |    Powered by Revival IQ