472. എന്താനന്ദം യേശുമഹേശനെ പി
Lyrics : T K Samuel, Elanthurഎന്താനന്ദം യേശുമഹേശനെ പിന്തുടരുന്നതു മനമേ!
വന്‍താപമതില്‍ താന്‍ തണലേകും സന്തതമവന്‍ തുണയാകും
1 ഭാരമെഴുന്നീ പാരിടവാസം പാര്‍ക്കുകിലെന്തു പ്രയാസം
ഭാരമശേഷം തന്നുടെ ശീര്‍ഷം തീര്‍ക്കുമതെന്താശ്വാസം-
2 യുദ്ധവിപത്തും സത്യവിരുദ്ധവുമിദ്ധരയില്‍ വളര്‍ന്നാലും
മര്‍ത്യരെല്ലാരുമെതിര്‍ത്തുവെന്നാലും നല്‍കിടുമവന്‍ സങ്കേതം-
3 ഭീതിയകറ്റി കൂടെ നടത്തി പ്രീതി വളര്‍ത്തി ദിനവും
ക്ഷീണിക്കും സമയം താങ്ങിടും സദയം കാണിക്കും നല്‍വഴിയഭയം-
4 ഒരു തുണയിതുപോലൊരുവനില്ലുലകില്‍ കരുതുവതിന്നുമില്ലറികില്‍
മരണമാം യോര്‍ദ്ദാന്‍ കരയിലുമരികില്‍ ശരണമവന്‍ തുരുമൊടുവില്‍-

Download pdf