Search Athmeeya Geethangal

1204. നീതിമാന്‍റെ പ്രാര്‍ത്ഥനകള്‍ ദൈ  
നീതിമാന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുന്നു
പനപോലെ അവന്‍ തഴച്ചു വളര്‍ന്നു വന്നിടും
 
1   എന്‍റെ നാമത്തിങ്കല്‍ യാചിച്ചീടില്‍ നിങ്ങള്‍ക്കുത്തരം അരുളും ഞാന്‍
     അറിഞ്ഞിടാത്തതാം അത്ഭുതകാര്യങ്ങള്‍ വെളിപ്പെടുത്തിടും ഞാന്‍-
 
2   ഇതുവരെ നിങ്ങള്‍ കര്‍ത്തന്‍ തന്‍നാമത്തില്‍ ഒന്നുമേ യാചിച്ചില്ല
     നിറഞ്ഞുകവിയും സന്തോഷം യാചിക്കില്‍ അനുഭവിച്ചുകൊള്‍വിന്‍
 
3   കര്‍ത്താവിനുവേണ്ടി കാത്തിരിക്കുന്നവര്‍ പുതുശക്തി പ്രാപിക്കും
     കഴുകന്മാരെപ്പോല്‍ ചിറകടിച്ചവര്‍ പറന്നുപോയിടും-
 
4   ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും എത്രയോ അധികമായ്
     ഉള്ളത്തില്‍ പ്രിയമായ് ചെയ്യും രക്ഷകന് സ്തോത്രം നിത്യമായ്-
 
5   കൈവിടുകയില്ല ഞാന്‍ മാറിപ്പോകില്ല ഞാന്‍ നിന്നെവിട്ടൊരുനാളും
     നിങ്ങളതിനാലെ ധൈര്യത്തോടുകൂടെ കര്‍ത്തനിലാശ്രയിപ്പിന്‍- 

 Download pdf
33906817 Hits    |    Powered by Revival IQ