Search Athmeeya Geethangal

1255. അനുഗ്രഹിക്ക വധൂവരരെ ആശീര്‍ 
Lyrics : C.J.
രീതി: എന്നേശുവേ നടത്തിടണേ
 
അനുഗ്രഹിക്ക വധൂവരരെ ആശീര്‍വദിക്കണമേ
 
1   അനുഗ്രഹമായൊരു കുടുംബമായി ആത്മിക ഭൗമിക നന്മകളാല്‍
     ആയുസ്സിന്‍ നാളെല്ലാം വസിച്ചിടുവാന്‍ ആശിഷം നല്‍ക നാഥാ!-
 
2   അനുദിന ജീവിത സുഖങ്ങളിലും ആധികള്‍ തിങ്ങിടും വേളയിലും
     ആശ്രയിച്ചിടുക അവനിലെന്നും ആരിലും അധികമായി-
 
3   ആശംസിച്ചിടട്ടെ അനുഗ്രഹങ്ങള്‍ അബ്രഹാമിന്‍ ദൈവം നല്‍കിടട്ടെ
     ആയിരമായിരം മംഗളങ്ങള്‍ ..........നും ...........യ്ക്കും-                               C.J

 Download pdf
34198364 Hits    |    Powered by Revival IQ