Search Athmeeya Geethangal

1186. നീ കൂടെ പാര്‍ക്കുക എന്‍യേശു  
Lyrics : V.N.
‘I need Thee every hour’
 
1   നീ കൂടെ പാര്‍ക്കുക എന്‍യേശു രാജനേ!
     നിന്‍ ദിവ്യപ്രതിമ എന്നില്‍ തികയ്ക്കുകേ
         
          നീ കൂടെ പാര്‍ത്തിടേണം നിത്യം കാത്തിടേണം
          എപ്പോഴും നിറയ്ക്കേണം നിന്‍ ആത്മാവാല്‍
 
2   നീ കൂടെ പാര്‍ക്കുക സാത്താന്‍ പരീക്ഷിക്കില്‍
     ഒരാപത്തും ഇല്ലാ നിന്‍ സന്നിധാനത്തില്‍-
 
3   നീ കൂടെ പാര്‍ക്കുക ഈ ലോകമദ്ധ്യത്തില്‍
     നീ പ്രാപ്തന്‍ രക്ഷകാ കാപ്പാന്‍ നിന്‍ സത്യത്തില്‍
 
4   നീ കൂടെ പാര്‍ക്കുക എന്നാല്‍ കഷട്ത്തിലും
     ഞാന്‍ ക്ഷീണത വിനാ നിന്‍ സ്നേഹം പുകഴ്ത്തും-
 
5   നീ കൂടെ പാര്‍ക്കുക വിശ്വാസസാക്ഷിക്കായ്
     എപ്പോഴും ധൈര്യം താ-താ ജ്ഞാനത്തിന്‍റെ വായ്-
 
6   നീ കൂടെ പാര്‍ക്കുക എന്നില്‍ ഒരറിവും
     ഇല്ല നിന്നിലല്ലാതില്ലൊരു കഴിവും-
 
7   നീ കൂടെ പാര്‍ക്കുക വിട്ടാലും ഏവരും
     നീ എന്നെ കൈവിടാതെന്നേക്കും സ്നേഹിക്കും-
 
8   നീ കൂടെ പാര്‍ക്കുക വന്നാലും മരണം
     എന്‍ജീവനായക! നീ അന്നും ശരണം-                                           
 
V.N

 Download pdf
33907057 Hits    |    Powered by Revival IQ