Search Athmeeya Geethangal

105. നീ കരുണാരസമേകിനാ 
Lyrics : K.V.S
രീതി ; സ്തോത്രം ശ്രീ മനുവേലനെ
         
നീ കരുണാരസമേകിനാ
നതിനായിതാ വന്ദനം!
 
1   ലോകമെല്ലാം പുകള്‍ പെരുകും
     ഏകനാഥനാം വിഭോ! ശരണം സദാ വന്ദനം-
 
2   ശോകമെഴും ലോകമിതിന്‍
     മോഹം നീക്കിയെന്നില്‍ നീയതിനായിതാ വന്ദനം
 
3   നിന്‍സുതങ്കലെന്നെയഹോ!     
     ധന്യനാക്കിവച്ചു നീ അയതിനായിതാ വന്ദനം
 
4   അന്തമില്ലാതുള്ള പിഴ
     ഹന്ത! മോചിച്ചന്നു നീ അയതിനായിതാ വന്ദനം
 
5   പാവനമാം രക്തമതില്‍
     പാപശുദ്ധി നല്‍കി നീ അയതിനായിതാ വന്ദനം
 
6   നിര്‍മ്മലമായ് പ്രതിദിനവും
     നന്മയാല്‍ നിറച്ചിടുന്നതിനായിതാ വന്ദനം
 
7   നിന്‍വചനം മൂലമഹോ
     എന്‍വഴിക്കധീശനായ് നിലനിന്നതാല്‍ വന്ദനം
 
8   നിന്ദിതനാമെന്നരികില്‍
     നിന്നു കഷ്ടനാളില്‍ നീയതിനായിതാ വന്ദനം

 Download pdf
33906946 Hits    |    Powered by Revival IQ