Search Athmeeya Geethangal

625. നീ കരുതുകയാലൊരുവിധവും 
Lyrics : T.K.S.
നീ കരുതുകയാലൊരുവിധവും പരിതാപമില്ല പരാ!
നിന്‍തുണയല്ലോ തണലല്ലോ നീളെയെനിക്കഭയം
 
1   മനം കനിഞ്ഞെനിക്കായ് നിണം ചിന്തുകയായ്
     നീ കാല്‍വറിക്കുരിശില്‍ എനിക്കൊരു വിടുതല്‍
     ലഭിച്ചു നിന്‍ കരുതല്‍ കണ്ടാശ്വസിപ്പാനായ്
     കൃപയരുളിയത് മറന്നിടുമോ?
     മാറാത്ത മഹല്‍ സ്നേഹം നിന്‍തുണ-
 
2   ധനം കുറഞ്ഞിരിക്കും മനം തളര്‍ന്നിരിക്കും
     ആനേരമെന്‍നേരേ തവ മിഴി തിരിക്കും
     തിരുമൊഴിയുരയ്ക്കും സന്തപാവും തീരെ-
     മമ കരുമനയിന്നരികണയാനാരോമല്‍
     സ്നേഹിതനാം നിന്‍ തുണ-
 
3   അമിതമായ് കരുത്തുള്ളമലന്‍ നീ വരുത്തു-
     ന്നെന്‍ കാലുകള്‍ക്കുറപ്പ് മഹിമയില്‍ നിറുത്തു-
     ന്നതുവരെ നടത്തും വീഴാതെ നീ കാത്ത്
     നല്‍വഴി നിരത്തും അതില്‍ നടത്തും
     എന്‍ഭീതിയുമകറ്റും നിന്‍തുണ-

 Download pdf
33907251 Hits    |    Powered by Revival IQ