Search Athmeeya Geethangal

423. നീ എന്‍റെ സങ്കേതവും നീ എന്‍റെ 
 
1   നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും
    നീ എന്‍റെ പ്രാണനാഥന്‍ നീ എന്‍ ദൈവം
 
          ആരാധിക്കും ഞാന്‍ പൂര്‍ണ്ണഹൃദയമോടെ
          തേടും നിന്മുഖം ജീവകാലമെല്ലാം
          സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
          അടിയനിതാ അടിയനിതാ ദേവാ (3) അടിയനിതാ
 
2   നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും
    നീ എന്‍റെ ആലംബവും നീ എന്‍ ദൈവം-
 
3   നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും
    നീ എന്‍റെ മറവിടവും നീ എന്‍ ദൈവം-

 Download pdf
33907086 Hits    |    Powered by Revival IQ