Search Athmeeya Geethangal

787. നീ എന്റെ കർത്താവും നീ  
Lyrics : C.J.P.
നീ എന്റെ കർത്താവും നീ എന്റെ സർവ്വവും
ഈ ജീവിതയാത്രയിൽ (2)

1. ദൈവമേ നീ എനിക്കായ്
കരുതുന്നതാകയാൽ
നിന്നിലർപ്പിച്ചിടുന്നു
എൻ ആകുലങ്ങളും
നിൻ കരങ്ങളിൽ
താണിരിക്കുമ്പോൾ
നിൻകൃപയാലെന്നെ
താങ്ങിടുന്നല്ലോ (2)

2. ദൈവമേയെൻ ഭാരങ്ങളും
കഷ്ടതയെല്ലാം
നിൻ ചുമലിൽ താങ്ങി
യെന്നെ നടത്തിടുന്നു
നിന്റെ ദയയിൽ ഞാൻ
ആശ്രയിക്കുന്നു
നിന്റെ രക്ഷയിൻ ഞാൻ
ആനന്ദിക്കുന്നു (2)

3. ദൈവമേ നിൻ വാഗ്ദത്തങ്ങൾ
ഓർത്ത് പാർത്ത് ഞാൻ
നന്ദിയോടെ വാഴ്ത്തിടും
നിൻ നാമത്തെ എന്നും
പ്രത്യാശയിൻ ദിനം വന്നിടും വേഗം
നിൻ മുഖം നേരിൽ
കണ്ടാരാധിക്കും ഞാൻ (2)

 Download pdf
33907063 Hits    |    Powered by Revival IQ