464. എന്‍ ജീവനാഥന്‍ കൃപയാലെന്നെ
Lyrics : T K Samuel, Elanthurഎന്‍ ജീവനാഥന്‍ കൃപയാലെന്നെ നടത്തിടുവതെന്താനന്ദം!
തന്‍ജീവനെന്നെ വിജയം നല്‍കി പുലര്‍ത്തിടുവതെന്താനന്ദം!
1 ബഹുവിധ ഭീതികളേറും ധരയില്‍ തീരാത്ത കൃപയെന്‍മീതേ
പകരുവതമിതം സന്തോഷമനിശവും തരും ഭയമെഴാതെ ഓ-ഓ-തരും
2 പല പരിശോധനകള്‍ വരുമെന്നാല്‍ ശ്രീയേശുവരികില്‍ വന്നു
മമ കൃപമതിയെന്നെന്നോടു ദിവസവും മോദാലരുളിടുന്നു ഓ-ഓ മോദാല്‍
3 അതിബലമുളള കരങ്ങള്‍ മൂലം താങ്ങുന്നു കൃപയാലെന്നെ
മതിബലമകലും നേരത്തഭയമവന്‍ നല്‍കിടുന്നു നന്നേ ഓ-ഓ നല്‍കി
4 മനുജരനേകമരാജകമായി മേവുന്നുലകിലീ കാലം
മനസ്സുഖമൊടു ഞാന്‍ വാസം തുടരുവതു ദിവ്യകരുണമൂലം ഓ-ഓ ദിവ്യ

Download pdf