Search Athmeeya Geethangal

281. നിസ്സീമമാം നിന്‍സ്നേഹത്തെ പ്ര 
Lyrics : E.I.J
‘When I survey’
 
1   നിസ്സീമമാം നിന്‍സ്നേഹത്തെ പ്രകാശിപ്പിക്കും ക്രൂശിനെ
     ദര്‍ശിച്ചനേരം നാഥനേ നിനക്കു ഞാനധീനനായ്
 
2   ഈ ഭൂമിയില്‍ നിക്ഷേപമായ് ഞാനെണ്ണിവന്ന സര്‍വ്വവും
     ഗണിച്ചിടുന്നു നഷ്ടമായ് ഈ ദര്‍ശനം മുഖാന്തരം
 
3   പ്രമോദമായെന്നായുസ്സില്‍ സ്നേഹിച്ച വ്യര്‍ത്ഥകാര്യങ്ങള്‍
     നികൃഷ്ടമെന്നറിഞ്ഞഹം വെടിഞ്ഞിടുന്നശേഷവും
 
4   നിന്‍ക്രൂശില്‍ ഞാന്‍ നിരന്തരം പ്രശംസിച്ചിടും രക്ഷകാ
     മറ്റൊന്നിലുമെന്‍മാനസം മഹത്ത്വമാഗ്രഹിക്കൊലാ
 
5   അഗാധമപ്രമേയമാം ഈ സ്നേഹമര്‍ഹിക്കുന്നിദം
     എന്‍ ദേഹം ദേഹി മാനസം സമ്പൂര്‍ണ്ണമായ് സമസ്തവും
 
6   സാഷ്ടാംഗം വീണു പാദത്തില്‍ വണങ്ങിടുന്നു ഭക്തിയില്‍
     നിനക്കും നിന്‍ പിതാവിന്നും മഹത്ത്വം ദൈവാത്മാവിന്നും

 Download pdf
33907365 Hits    |    Powered by Revival IQ