Search Athmeeya Geethangal

621. നിര്‍മ്മല ഹൃദയന്മാര്‍ക്കെന്‍ 
Lyrics : K.V.S
സങ്കീര്ത്തനം- 73,   രീതി: എത്ര നല്ലമിത്രമെനിക്കേശു
 
1   നിര്‍മ്മല ഹൃദയന്മാര്‍ക്കെന്‍ ദൈവം-എത്ര
     നല്ലവനതിനില്ലൊരു വാദം-എന്നാല്‍
     ദുര്‍മ്മതികള്‍ സുഖികളായ്
     തിരുവതിലിടറിയെന്നുള്ളം -തിരതുല്യം
 
2   വേദനകള്‍ ലേശമവര്‍ക്കില്ല-ദേഹ
     മാകവേ തടിച്ചുരുണ്ട വല്ലാ-തതാല്‍
     മാലയായി ഡംഭം ധരിച്ചതിതരാം
     ഞെളിയുന്നിതമ്പോ-ബഹു-വന്‍പര്‍
 
3   പുഷ്ടിയാലുന്തിന കണ്‍കളില്ലേ?-അവര്‍ക്കിഷ്ടമെല്ലാം സാധിച്ചിടുന്നില്ലേ?
     ഞാനോ-കുറ്റമില്ലായ്മയിലെന്‍റെ
     കൈകളെ കഴുകിയതു വ്യര്‍ത്ഥം-തീരെ വ്യര്‍ത്ഥം-
 
4   ഇങ്ങനെ ചിന്തിച്ച മൗഢ്യചിന്ത- പുറത്തൊന്നുരപ്പാന്‍ തുനി-
     ഞ്ഞെങ്കിലെന്തായിടും? തുംഗതരമായ ദ്രോഹം
     പിന്‍തലമുറയ്ക്കുണ്ടാക്കി തീര്‍ക്കും-ദോഷം-ചേര്‍ക്കും
 
5   കൗതുകത്തോടിവരുടെ ഭാവി-ചിന്തി-
     ച്ചീയിവനീശാന്തികത്തില്‍ മേവി-അപ്പോള്‍
     യാഹി വരെ വഴുതലില്‍ നിര്‍ത്തിയിരിപ്പതായ്
     ബോധമാര്‍ന്നു-മോഹം തീര്‍ന്നു
 
6   നിന്നടുക്കലിരിപ്പു ഞാനീശാ-ഭവാ
     നെന്‍ വലംകൈ പിടിക്കുന്നു
     കൂശാതിവന്‍ നിന്‍ വിശിഷ്ടാലോചനയാല്‍
     നന്മയില്‍ നടന്നു വാനില്‍ ചേരും-ക്ലേശം തീരും
 
7   സ്വര്‍പുരിയില്‍ നിന്നെയൊഴിഞ്ഞാരുള്ളെനി-
     ക്കാഗ്രഹിപ്പാന്‍ പാരിലും വേറാരു-ള്ളതാല്‍
     സുസ്ഥിരമാം പാറയുമെന്‍ സ്വത്തുമഖിലേശാ!
     നീ മാത്രം തവ സ്തോത്രം
 
8   നിന്നോടകന്നിടുന്നവര്‍ പോക്കാ-ണവര്‍ സംഹരിക്കപ്പെടും
     തിരുവാക്കാലെന്നാല്‍ നിന്നോടടുത്തിരുക്കും ഞാന്‍
     നിന്‍ നുതികള്‍ മുഴക്കും-നീ വന്ദ്യന്‍ സര്‍വ വന്ദ്യന്‍!-

 Download pdf
33906751 Hits    |    Powered by Revival IQ