Search Athmeeya Geethangal

1177. നിമിഷങ്ങള്‍ നിമിഷങ്ങള്‍ ജീവിത 
നിമിഷങ്ങള്‍ നിമിഷങ്ങള്‍ ജീവിതനിമിഷങ്ങള്‍
ഒഴുകുന്നു തിരികെ വരാതെവണ്ണം കനകക്കിനാവുകള്‍
മനതാരില്‍ കണ്ടു നീ മതിമറന്നീശനെ മറന്നിടല്ലെ
 
1   മനസ്സിന്‍റെ മണിയറ വാതില്‍ തുറന്നു കരുണപ്രകാശമെ വഴിതെളിക്കൂ
     കനിവാര്‍ന്ന രക്ഷകന്‍ കരവല്ലരികള്‍ നീട്ടി        
     വിരിവാര്‍ന്ന കൃപയാല്‍ അണയ്ക്കും നിന്നെ-
 
2   ഇരുളിന്‍റെ വഴിത്താരില്‍ സ്നേഹത്തിന്‍ദീപം
     തിരുക്കൈകളാല്‍ തെളിയിച്ച ദേവന്‍ പുതുസൃഷ്ടിയാക്കിടും
     കളങ്കങ്ങള്‍ പോക്കിടും കുരിശിന്‍റെ നിഴലില്‍ നയിക്കും നിന്നെ

 Download pdf
33907282 Hits    |    Powered by Revival IQ