Search Athmeeya Geethangal

1249. അനുഗ്രഹിക്ക വധുവൊടുവരനെ സര്‍ 
Lyrics : K.V.S
അനുഗ്രഹിക്ക വധുവൊടുവരനെ സര്‍വ്വേശാ! മംഗളം
ശിരസ്സിന്‍ നിന്‍കൈ നലമൊടുവച്ചു വാഴ്ത്തേണം
 
1   ഒരിക്കലും വേര്‍പെടാത്ത മോദം കൈവന്നും മംഗളം
     ശരിക്കു തങ്ങടെ ജീവിതകാലം പോക്കിടാന്‍
 
2   വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യന്നും സന്തതം
     ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവര്‍ ശോഭിപ്പാന്‍ മംഗളം-
 
3   അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം
     ഭരിച്ചു ഭാഗ്യക്കടലതില്‍ മുഴുകാന്‍ വാഴ്ത്തേണം മംഗളം-
 
4   റിബേക്കയാകും വധുവൊടു സഹിതന്‍ ഇസ്ഹാക്കുപോല്‍ മംഗളം
     വിവേകമോടും നിജഗൃഹഭരണം ചെയ്തിടാന്‍ മംഗളം-                   K.V.S.

 Download pdf
34198342 Hits    |    Powered by Revival IQ