Search Athmeeya Geethangal

1199. നിന്നോടു പ്രാര്‍ത്ഥിപ്പാന്‍ പ്രിയ 
Lyrics : V.N
1   നിന്നോടു പ്രാര്‍ത്ഥിപ്പാന്‍ പ്രിയ പിതാവേ!
     വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും
 
 
2   യേശുവിന്‍ നാമത്തില്‍ വന്നിതാ ഞങ്ങള്‍
     ആശിഷം തരിക നിന്‍ വാഗ്ദത്തം പോലെ
 
3   പരിശുദ്ധാത്മാവിന്‍ സഹായത്തെ നല്‍കി
     ശരിയായി പ്രാര്‍ത്ഥിപ്പാനഭ്യസിപ്പിക്ക-
 
4   ലോകത്തിന്‍ ചിന്തകള്‍ ലേശമില്ലാത്ത
     ഏകമാം മാനസം തന്നരുളേണം-
 
5   ശുദ്ധമാം കൈകളുയര്‍ത്തുവാനായി
     ശുദ്ധനാം നാഥനേ! നീ കൃപ ചെയ്ക
 
6   ചോദിപ്പിന്‍ നല്‍കും ഞാനെന്ന നിന്‍ വാക്കില്‍
     മോദമോടാശ്രയം വച്ചു നിന്‍ മക്കള്‍-
 
7   എണ്ണമില്ലാത്ത നിന്‍ കൃപകള്‍ക്കായി
     നന്ദിയും സ്തോത്രവും എന്നേക്കും ആമേന്‍!

 Download pdf
33907251 Hits    |    Powered by Revival IQ