Search Athmeeya Geethangal

334. നിന്നെപ്പോലില്ലാരും പാരില്‍  
Lyrics : T.K.S.
രീതി: സന്തോഷമായ് നാമെല്ലാ
         
നിന്നെപ്പോലില്ലാരും പാരില്‍ എന്നേശുവേ
തിരുനാമമേ ജയമോദമേ, തിരുനാമമേ ജയമോദമേ
 
1   നിന്നെ വിട്ടാല്‍ പിന്നെപ്പോകാ-നെങ്ങിടം?
     നീയെന്‍ ജീവനായകന്‍, തിരുമൊഴി സുഖം തരും എന്നുമേ-
 
2   നിന്‍റെ സ്നേഹം ക്രൂശിലൂടെ കാണ്‍കയാല്‍
     നിന്‍റെ കൂടെ പാര്‍ക്കുവാന്‍ നിരന്തരം എനിക്കതില്‍ ആശയാം-
 
3   കൈവിടുകില്ലൊന്നിനാലും നിര്‍ണ്ണയം
     നിന്‍മൊഴിയുണ്ടങ്ങനെ അതിലുറച്ചിടുകയാണെന്മനം-
 
4   ഈ വിധത്തില്‍ നീയൊരുത്തന്‍ മാത്രമേ
     ചെയ്തതുള്ളു ഭൂമിയില്‍ തവ പാദേ വന്നതില്‍ ഞാന്‍ ഭാഗ്യവാന്‍-           

 Download pdf
33906947 Hits    |    Powered by Revival IQ