Search Athmeeya Geethangal

856. നിന്നെ പിരിഞ്ഞൊന്നും ചെയ്യാന്‍  
Lyrics : W.C.
നിന്നെ പിരിഞ്ഞൊന്നും ചെയ്യാന്‍ കഴിയില്ല നിസ്തുലനാമേശുവേ
നിന്നെ മറന്നൊന്നും ചെയ്യാന്‍ കഴിയില്ല നിര്‍മ്മലനാം ദൈവമേ
ഓരോ ദിവസവും നിന്‍കൃപയില്‍ ഓരോ നിമിഷവും നിന്‍നിറവില്‍
സ്നേഹം പകരുവാന്‍ ഗാനങ്ങള്‍ പാടുവാന്‍ നിന്‍വേല തികച്ചിടുവാന്‍
    
     കൃപയിന്‍ ഉറവേ ചൊരിയൂ അറിവിന്‍ വരങ്ങള്‍ ചൊരിയൂ
 
1   നിന്‍ സാന്നിദ്ധ്യം സദാ നേരത്തിലും
     സാത്താനെ സമ്പൂര്‍ണ്ണമായ് ജയിക്കാന്‍
     പാപം വെറുക്കുവാന്‍ മോഹം വെടിയുവാന്‍ ത്യാഗം സഹിച്ചിടുവാന്‍-
 
2   എല്ലാ നേരവും നിന്‍ശക്തിയില്‍ നന്മ പ്രവര്‍ത്തികള്‍ ചെയ്തിടുവാന്‍
     നിന്‍ദാസനാകുവാന്‍ ക്രൂശു ചുമക്കുവാന്‍
     നിന്‍സാക്ഷ്യം വഹിച്ചിടുവാന്‍-

 Download pdf
33907137 Hits    |    Powered by Revival IQ