Search Athmeeya Geethangal

833. നിന്നിഷ്ടം പോലെയെന്‍ ദൈവമേ! എന്നെ 
Lyrics : G.P.
നിന്നിഷ്ടം പോലെയെന്‍ ദൈവമേ! എന്നെ നടത്തണമെന്നുമേ!
കഷ്ടത വന്നാലും നിന്‍വഴി വിട്ടുപോകാതെന്നെ കാത്തിടണേ
 
1   മന്നിടത്തില്‍ സങ്കടങ്ങള്‍ എന്നുള്ളത്തില്‍ തിങ്ങിവിങ്ങിടുമ്പോള്‍
     വല്ലഭാ! നീയല്ലാതാരുമേ ഇല്ലെനിക്കാശ്വാസമായ്-
 
2   ശത്രു തന്‍റെ കൂരമ്പുകള്‍ എത്രയും ശക്തിയായെയ്തിടിലും
     കര്‍ത്താവേ നിന്‍ പൊന്നുകൈകളില്‍ ചേര്‍ത്തെന്നെ കാക്കുമല്ലോ-
 
3   മിത്രരെന്നെ കൈവിട്ടാലും എത്ര പഴിച്ചു ദുഷിക്കുകിലും
     ക്രിസ്തേശുവേ നീയെനിക്കുള്ളതാല്‍ ഇല്ലൊരു ചഞ്ചലവും-
 
4   എന്‍ പ്രിയാ! നീ എന്നു വരും? എന്‍ കണ്ണുനീരെല്ലാമെന്നു തീരും?
     നിന്‍മുഖം നേരില്‍ ഞാന്‍ കണ്ടല്ലാതെന്‍ കണ്ണീര്‍ തോരുകില്ല-               
 
G.P

 Download pdf
33907003 Hits    |    Powered by Revival IQ