419. നിന്നിഷ്ടം ദേവാ! ആയിടട്ടെ
Lyrics : G.P.
1 നിന്നിഷ്ടം ദേവാ! ആയിടട്ടെ ഞാനോ മണ്‍പാത്രം നിന്‍കരത്തില്‍
നിന്‍പാദത്തില്‍ ഞാന്‍ കാത്തിരിക്കും നിന്നിഷ്ടംപോല് നീ മാറ്റുകെന്നെ
2 നിന്നിഷ്ടംപോലെ ആകണമേ നിന്‍സന്നിധൗ ഞാന്‍ താണിരിക്കും
നിന്വചനമാം തണ്ണീരിനാല്‍ എന്നെ കഴുകി ശുദ്ധി ചെയ്ക-
3 നിന്നിഷ്ടംപോലെ ആകണമേ എന്നുള്ളം നോവും വേളയിലും
നിന്‍കരം തൊട്ടു താലോലിക്കെന്‍ കര്‍ത്താവേ! ഞാനും ശക്തനാവാന്‍
4 നിന്നിഷ്ടംപോലെ ആകണമേ എന്നിഷ്ടരെന്നെ തള്ളിയാലും
ഞാന്‍ കൈവിടില്ലയെന്നു ചൊന്ന നാഥാ നിന്വാക്കെന്താശ്വാസമേ!-
5 നിന്നിഷ്ടംപോലെ ആകണമേ നിത്യവും ഞാന്‍ നിന്ദാസന് തന്നെ
എന്നുള്ളില്‍ വാഴും ശുദ്ധാത്മാവാല്‍ എന്നും നിറഞ്ഞു ശോഭിപ്പാന്‍ ഞാന്‍-
![](images/PDF.gif)
Download pdf