Lyrics : P.V.T.നിനക്കായെന്‍ ജീവനെ മര
ക്കുരിശില്‍ വെടിഞ്ഞെന്‍ മകനേ!
ദിനവും ഇതിനെ മറന്നു ഭൂവി
നീ വസിപ്പതെന്തു കണ്മണിയേ?
1 വെടിഞ്ഞു ഞാനെന്റെ പരമമോദങ്ങ
ളഖിലവും നിന്നെക്കരുതി-നിന്റെ
കഠിനപാപത്തെ ചുമന്നൊഴിപ്പതി
ന്നടിമവേഷം ഞാനെടുത്തു-
2 പരമതാതന്റെ തിരുമുമ്പാകെ നിന്
ദുരിതഭാരത്തെ ചുമന്നു-കൊണ്ടു
പരവശനായി തളര്‍ന്നെന്‍ വിയര്‍പ്പു
ചോരത്തുള്ളി പോലൊഴുകി-
3 പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാന്‍
കയറി കാല്‍വറി മുകളില്‍-ഉടന്‍
കരുത്തെഴുന്നവര്‍ പിടിച്ചിഴച്ചെന്നെ
കിടത്തി വന്‍കുരിശതിന്മേല്‍-
4 വലിച്ചു കാല്‍കരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി-ഒട്ടും
അലിവില്ലാതടിച്ചിറക്കിയേ രക്തം
തെറിക്കുന്നെന്റെ കണ്മണിയേ!-
5 പരമദാഹവും വിവശതയും
കൊണ്ടധികം തളര്‍ന്ന എന്റെ -നാവ്
വരണ്ടു വെള്ളത്തിന്നിരന്ന നേരത്തും
തരുന്നതെന്തു നീയോര്‍ക്ക-
6 കരുണയില്ലാത്ത പടയാളിയൊരു
പെരിയകുന്തമങ്ങെടുത്തു-കുത്തി
തുറന്നെന്‍ ചങ്കിനെയതില് നിന്നൊഴുകി
ജലവും രക്തവുമുടനെ-
7 ഒരിക്കലും എന്റെ പരമസ്നേഹത്തെ
മറക്കാമോ നിനക്കോര്‍ത്താല്‍-നിന്മേല്
കരളലിഞ്ഞു ഞാനിവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു-
P.V.T
![](images/PDF.gif)
Download pdf