Search Athmeeya Geethangal

1191. നിന്‍റെ ഹിതംപോലെയെന്നെ  
Lyrics : M.V.
നിന്‍റെ ഹിതംപോലെയെന്നെ നിത്യം നടത്തിടേണമേ!
എന്‍റെ ഹിതം പോലെയല്ലേ എന്‍പിതാവേ എന്‍യഹോവേ!
 
1   ഇമ്പമുള്ള ജീവിതവും ഏറെ ധനമാനങ്ങളും
     തുമ്പമറ്റ സൗഖ്യങ്ങളും ചോദിക്കുന്നില്ല അടിയന്‍-
 
2   അന്ധകാരം ഭീതികളോ അപ്പനേ! പ്രകാശങ്ങളോ
     എന്തു നീ കല്‍പ്പിച്ചിടുന്നോ എല്ലാം എനിക്കാശീര്‍വ്വാദം-
 
3   ഏതുഗുണമെന്നറിവാന്‍ ഇല്ല ജ്ഞാനമെന്നില്‍ നാഥാ!
     നിന്‍ തിരുനാമം നിമിത്തം നീതി മാര്‍ഗ്ഗത്തില്‍ തിരിച്ചു-
 
4   അഗ്നിമേഘത്തൂണുകളാല്‍ അടിയനെ എന്നും നടത്തി
     അനുദിനം കൂടെ ഇരുന്നു അപ്പനേ! കടാക്ഷിക്കുകേ-  

 Download pdf
33906747 Hits    |    Powered by Revival IQ