Search Athmeeya Geethangal

739. അനുഗ്രഹത്തിന്നധിപതിയേ! അനന്ത 
Lyrics : M.E.C.
1   അനുഗ്രഹത്തിന്നധിപതിയേ! അനന്തകൃപ പെരും നദിയേ!
     അനുദിനം നിന്‍പദം ഗതിയേ! അടിയനു നിന്‍ കൃപ മതിയേ!
 
2   വന്‍വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയം
     വല്ലഭന്‍ നീയെന്നഭയം വന്നിടുമോ പിന്നെ ഭയം?
 
3   തന്നുയിരെ പാപികള്‍ക്കായ് തന്നവനാം നീയിനിയും
     തള്ളിടുമോ ഏഴയെന്നെ? തീരുമോ നിന്‍ സ്നേഹമെന്നില്‍?
 
4   തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ല
     മക്കളെങ്കില്‍ ശാസനകള്‍ സ്നേഹത്തിന്‍ പ്രകാശനങ്ങള്‍
 
5   പാരിടമാം പാഴ്മണലില്‍ പാര്‍ത്തിടും ഞാന്‍ നിന്‍തണലില്‍
          മരണദിനം വരുമളവില്‍ മറഞ്ഞിടും നിന്‍ മാര്‍വ്വിടത്തില്‍-

 Download pdf
34198313 Hits    |    Powered by Revival IQ