Search Athmeeya Geethangal

1232. അതിമോദം നിന്തിരു സന്നി 
രീതി: അതിരാവിലെ തിരുസന്നിധി
         
അതിമോദം നിന്തിരു സന്നിധിയണയുന്നു പ്രഭാതത്തില്‍
സ്തുതിഗീതങ്ങള്‍ പാടിവാഴ്ത്തുവാന്‍ കൃപയേകണമധികം
 
1   തിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാന്‍
     തിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയന്‍-
 
2   മമ ജീവിതവഴികള്‍ തവഹിതം പോല്‍ തുടര്‍ന്നിടുവാന്‍
     പരനേ, മമ പ്രിയനേ, കൃപ പകര്‍ന്നീടണമധികം-
 
3   അരുണോദയസമയം പാരില്‍ പതഗഗണം പാടുന്നു
     തിരുവേദത്തിന്‍ പൊരുളേ ദിവ്യകതിര്‍ വീശണം ഹൃദയേ-
 
4   അരിസഞ്ചയം വിഹരിക്കുന്നു, വിനകള്‍ വരുത്തിടുവാന്‍
     അഖിലേശ, മാം കരങ്ങള്‍ നീട്ടിപ്പരിപാലിക്ക പരനേ-
 
5   ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാല്‍
     ജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേ

 Download pdf
34198319 Hits    |    Powered by Revival IQ