Search Athmeeya Geethangal

309. നിന്‍സ്നേഹം ഗഹനമെന്നറിവില്‍ 
Lyrics : G.P.
നിന്‍സ്നേഹം ഗഹനമെന്നറിവില്‍
നാഥാ......... നിനവില്‍.........
ആഴം നീളം വീതിയുയരം അനന്തം അവര്‍ണ്ണനീയം
 
1   അംബരവാസികള്‍ കുമ്പിടും രാപ്പകല്‍
     അന്‍പിന്‍ നിധിയേ നിന്‍ പദവി ദ്രോഹിയെനിക്കായ്
     ഉരിഞ്ഞെറിഞ്ഞോ നീ? ഹീന രൂപമണിഞ്ഞോ?
 
2   ബേത്ലഹേം മുതല്‍ കാല്‍വറിയോളവും
     വേദനയേറെ നീ സഹിച്ചോ? ക്രൂശിലെനിക്കായ്
     പ്രാണനും വെടിഞ്ഞോ? സ്നേഹിച്ചതീ വിധമെന്നോ?-
 
3   നിന്‍മഹാസ്നേഹത്തിന്നെന്തുപകാരമായ്
     നല്‍കിടും ഞാന്‍ എന്‍നാഥനേ നിന്‍മുറിവുകളില്‍
     ചുംബനം ചെയ്തെന്നും നന്ദിചൊല്ലി ഞാന്‍ സ്തുതിക്കും-  

 Download pdf
33907337 Hits    |    Powered by Revival IQ