Search Athmeeya Geethangal

283. നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ! 
Lyrics : P.V.T.
‘My Jesus I love Thee”
 
1   നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ!
     നിര്‍ബന്ധിക്കുന്നെന്നെ നിന്‍ സ്നേഹമിതാ!
     വര്‍ണ്ണിക്കുവാനാരുണ്ടിതിന്‍ സ്ഥിതിയെ
     നിന്‍സ്നേഹമെന്നുള്ളില്‍.......(3) നിറയ്ക്കണമേ
 
2   നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ!
     നിന്‍ക്രൂശിലതിന്‍ ശക്തി കാണുന്നിതാ
     ഈ ദര്‍ശനമാണാകര്‍ഷിച്ചതെന്നെ
     നിന്‍സ്നേഹമെന്നുള്ളില്‍.......(3) നിറയ്ക്കണമേ
 
3   നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ!
     നിന്‍ നാമത്തെ നിന്ദിച്ച എന്നെ മുദാ
     നിന്‍ രക്തം ചൊരിഞ്ഞു രക്ഷിച്ചവനേ
     നിന്‍സ്നേഹമെന്നുള്ളില്‍.......(3) നിറയ്ക്കണമേ
 
4   നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ!
     എന്‍ ജീവിതത്തില്‍ ബലമായി സദാ
     നിന്‍സ്നേഹമല്ലാതൊന്നും കാണുന്നില്ലേ
     നിന്‍സ്നേഹമെന്നുള്ളില്‍.......(3) നിറയ്ക്കണമേ
 
5   നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ!
     വന്‍ പാവകജ്വാല സമാനം സദാ
     നിന്‍ ദാസന്‍ കണ്ടാനന്ദിപ്പാന്‍ പരനേ
     നിന്‍സ്നേഹമെന്നുള്ളില്‍.......(3) നിറയ്ക്കണമേ
 
6   നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ!
     വന്‍ ശോധനയില്‍ സ്ഥിരമായി സദാ
     നിന്‍ ദാസന്‍ നിലനില്‍ക്കുവാന്‍ പ്രിയനേ!
     നിന്‍സ്നേഹമെന്നുള്ളില്‍.......(3) നിറയ്ക്കണമേ

 Download pdf
33907034 Hits    |    Powered by Revival IQ