Search Athmeeya Geethangal

280. നിന്‍സ്നേഹം എന്‍ പങ്കു 
Lyrics : V.N.
‘Thy love is my portion’
 
1   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     ആദ്യന്തമില്ലാത്തെന്‍ നിക്ഷേപമിതേ
     ഈ ലോകം ഉണ്ടാകുന്നതിന്‍ മുമ്പിലും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും
 
2   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     അനാഥരായ് വിട്ടില്ല നിന്‍ ശിഷ്യരെ
     നിന്‍ കൂട്ടായ്മപോലില്ലോര്‍ ആനന്ദവും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും
 
3   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     നിന്‍സ്നേഹമെല്ലാറ്റിലും മാധുര്യമേ
     വൃഥാ ലോകയിമ്പവും ഉല്ലാസവും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും
 
4   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     ഒര്‍ മാറ്റവും ഇല്ല നിന്നില്‍ പ്രിയനേ
     എന്‍ വിശ്വസ്തന്‍ നീ സര്‍വ്വകാലത്തിലും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും
 
5   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     മഹാപ്രളയങ്ങളാല്‍ ഈ ജ്വാലയെ
     അസാദ്ധ്യം കെടുക്കുവാന്‍ ആര്‍ക്കെങ്കിലും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും
 
6   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     ഞാന്‍ ശങ്കിക്കുന്നില്ല നിന്‍ ശാസനയെ
     വന്‍ശോധനയിങ്കലും ഞാന്‍ പുകഴും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും
 
7   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     എന്നില്‍ എന്തു കണ്ടു നീ സുന്ദരനേ
     ഉണ്ടായില്ലെന്നിലൊരു സൗന്ദര്യവും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും
 
8   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     നിന്‍ ദാസന്‍റെ സ്നേഹത്തിന്‍ അല്‍പ്പതയെ
     ദൈവാത്മാവു കാണിക്കും നേരത്തിലും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും
 
9   നിന്‍സ്നേഹം എന്‍ പങ്കു എന്‍രക്ഷകനേ
     എന്‍ വാടിപ്പോകാത്തവകാശം ഇതേ
     ഈ ഭൂമിയിലും നിത്യം സ്വര്‍ഗ്ഗത്തിലും
     നിന്‍സ്നേഹം എന്‍ പങ്കും... (3) എന്‍ ആശ്വാസവും 

 Download pdf
33907433 Hits    |    Powered by Revival IQ