Search Athmeeya Geethangal

462. നിന്‍ സന്നിധിയില്‍ ദൈവമേ! പൂര്‍ണ്ണ 
Lyrics : M.V.
നിന്‍ സന്നിധിയില്‍ ദൈവമേ! പൂര്‍ണ്ണസന്തോഷം പൂര്‍ണ്ണഭാഗ്യമേ
ലോകത്തിന്‍ ഇമ്പങ്ങളാല്‍ ശോകം വര്‍ദ്ധിക്കുന്നിതാ
രാഗങ്ങള്‍ ദേഹത്തിലും രോഗങ്ങള്‍ ആത്മാവിലും
 
1   മാന്‍ വെള്ളത്തെ കാംക്ഷിക്കും പോല്‍ നിന്നെ
    വാഞ്ഛിച്ചിടുന്നെന്‍ ആത്മാവു
    താണഹൃദയമതിന്‍ ആനന്ദമാകുന്ന നീ വാണുകൊണ്ടിരിക്ക
    എന്‍ പ്രാണ നാഥനേ! എന്നില്‍-
 
2   സൃഷ്ടിയിലല്ലെന്‍ സ്വസ്ഥത-എന്‍റെ സൃഷ്ടാവാം നിന്നില്‍ മാത്രമേ
    ദുഷ്ടനല്ലാത്ത നീയരിഷ്ട ഹൃദയത്തില്‍ നിന്‍        
    നിഷ്കളങ്ക സന്തോഷം ഇഷ്ടംപോല്‍ പകരുന്നു-
 
3   സത്യമായ് ഏകദൈവമാം-നിന്നില്‍ മദ്ധ്യസ്ഥനാം ക്രിസ്തുവിനാല്‍
    ഭൃത്യനു പരിപൂര്‍ണ്ണ സത്യസമാധാനവും
    മൃത്യുവിനെ വിഴുങ്ങും നിത്യജീവനുമുണ്ട്-
 
4   പുത്രത്വത്തിന്‍റെ സാക്ഷിക്കായ്-എന്നെ മുദ്രയിട്ടാവി മൂലം നീ
    എത്ര പകച്ചോ നിന്നെ അത്ര നീ സ്നേഹിച്ചെന്നെ
    മിത്രവുമാക്കി നിന്‍ വിചിത്രമാം വാത്സല്യത്തില്‍-
 
5   അഞ്ചിന്ദ്രിയങ്ങള്‍ വഴിയായ്-ഈ പ്രപഞ്ചം നിന്‍സ്നേഹത്തില്‍ നിന്നു
    വഞ്ചിപ്പാന്‍ എന്നെ ഓരോ തഞ്ചം ചിച്ചിടുന്നു അന്വേഷിച്ചാല്‍ നിന്‍
    നെഞ്ചില്‍ മറയ്ക്കയെന്നു കെഞ്ചി യാചിച്ചിടുന്നു-
 
6   നിന്നില്‍ എന്‍ വാസം ആകേണം-ഇല്ല എന്നില്‍ വേറൊരു കാംക്ഷയും
    വിണ്ണില്‍ നീയെന്‍റെ വിണ്ണും മന്നില്‍ നീയെന്‍റെ പൊന്നും
    മിന്നുമെന്‍ രത്നക്കല്ലും ഇന്നും എന്നേക്കും ആമേന്‍-        

 Download pdf
33907077 Hits    |    Powered by Revival IQ