Search Athmeeya Geethangal

737. നിന്‍സന്നിധി മതി ഹാ! യേശുവേ! 
Lyrics : E.I.J
"Nearer my God to Thee”
 
1   നിന്‍സന്നിധി മതി ഹാ! യേശുവേ!
     നിന്‍പ്രസാദം മതി ഈ എനിക്കു
     വന്‍ ദു:ഖങ്ങളിലും നിന്‍ സന്നിധി മതി
     നിന്‍സന്നിധി മതി ഇന്നും എന്നും
 
2   ഭൂമിയിളകിലും മാ സമുദ്രം
     കോപിക്കിലും ഭയം ഇല്ലെനിക്കു
     അന്നു നിന്‍കൈ മതി നിന്‍ സന്നിധി മതി 
     നിന്‍സന്നിധി മതി ഇന്നും എന്നും-
 
3   ലോകത്തിലേകനായ് തീരുകിലും
     രോഗത്താല്‍ ബാധിതനായിടിലും
     തൃക്കണ്ണെന്‍മേല്‍ മതി നിന്‍ സന്നിധി മതി
     നിന്‍സന്നിധി മതി ഇന്നും എന്നും
 
4   ആയിരമായിരം വൈരികളാല്‍
     ആവൃതനാകിലും ഞാന്‍ ഭ്രമിക്കാ
     നീയെന്‍പക്ഷം മതി നിന്‍ സന്നിധി മതി 
     നിന്‍സന്നിധി മതി ഇന്നും എന്നും-                                                 
 
E.I.J

 Download pdf
33906849 Hits    |    Powered by Revival IQ