Search Athmeeya Geethangal

971. നിന്‍ രാജ്യം ദൈവമേ! എങ്ങും  
Lyrics : V.N
My faith looks up to Thee’
 
1   നിന്‍ രാജ്യം ദൈവമേ! എങ്ങും വരേണമേ-മാശക്തിയാല്‍
     സാത്താന്‍റെ വാഴ്ചയും ആദാമിന്‍ താഴ്ചയും
     മാറ്റുകെല്ലാടവും നിന്‍ പുത്രനാല്‍-
 
2   ചിന്തയില്ലാതെയും അന്തം ഓര്‍ക്കാതെയും-ലോകമിതാ
     തേറുന്നുപായത്തില്‍ വാഴുന്നന്യായത്തില്‍
     ദേവാ നിന്‍ ന്യായത്തില്‍ വിളങ്ങി വാ
 
3   നിന്‍ സത്യഭക്തന്മാര്‍ ആയോരെ ശക്തന്‍മാര്‍-ആക്കിടുകേ
     പാപത്തെ ശാസിപ്പാന്‍ നീതിക്കായ് വാദിപ്പാന്‍
     വീര്യവും കാട്ടുവാന്‍ ഉണര്‍ത്തുകേ-
 
4   സ്നേഹിതന്‍ അബ്രാഹാം പ്രാപിച്ച വാഗ്ദത്തം ഓര്‍ക്കണമേ
     ശുദ്ധാത്മാദാനമാം പുത്രന്‍ അനുഗ്രഹം
     ഭൂവാസികള്‍ക്കെല്ലാം ആകേണമേ-
 
5   ഭൂമിയില്‍ ഒക്കെയും നിന്‍ നാമം ഘോഷിക്കും-വീരരെ താ
     യേശുവിന്‍ ഭക്തിയാല്‍ ആത്മാവിന്‍ ശക്തിയാല്‍
     സാക്ഷിക്കായ് നാള്‍ക്കുനാള്‍ നിറയ്ക്കുകേ-
 
6   ഉന്നതമായതും മുന്‍വിധിയായതും താഴ്ത്തീടുകേ
     വ്യാജോപദേശങ്ങള്‍ മായയിന്‍ പാശങ്ങള്‍
     പേയിന്‍ ഉദ്ദേശ്യങ്ങള്‍ മാറ്റിടുകേ-
 
7   ആയിരം ആയിരം ആത്മാവില്‍ വന്ദനം ചെയ്യും വരെ
     ഓടുവിന്‍ ദൂതരേ, പാടുവിന്‍ കൂട്ടരേ
     പ്രാര്‍ത്ഥിപ്പിന്‍ ശുദ്ധരേ എപ്പോഴുമേ-
 
8   താതസുതാത്മാം ത്രിയേക ദൈവമാം യഹോവയേ
     രാജാധിരാജനേ കര്‍ത്താധികര്‍ത്തനേ,
     വാഴുക എന്നുമേ കൃപാലുവേ!-               

 Download pdf
33906791 Hits    |    Powered by Revival IQ