Search Athmeeya Geethangal

271. നിന്‍ രക്തത്താല്‍ നിന്‍ രക്ത 
നിന്‍ രക്തത്താല്‍ നിന്‍ രക്തത്താലെന്നെ ശുദ്ധനാക്കി
നിന്‍ നീതിയാല്‍ യഹോവയേ
 
1   കാല്‍വറി മാമലമുകള്‍ ഏറിയ ദൈവകുഞ്ഞാടേ
     കൈകാല്‍ വിരിച്ചോ ക്രൂശിന്മേല്‍
     കൂരമാം മുള്‍മുടി ചൂടിയോ?
 
2   പാപത്തിലാണ്ടു ജീവിച്ച നിന്ദിതനാമെന്‍ പേര്‍ക്കായി
     പാപമെന്തന്നറിയാത്തോനേ! നിന്‍രുധിരം ക്രൂശില്‍ ചിന്തിയോ?
 
3   ക്രൂരനാം സാത്താന്‍ തന്‍തല ക്രൂശില്‍ ചതച്ച വീരനേ!
     ശാപത്തിന്‍കീഴില്‍ നിന്നെന്നെയും ശാശ്വതമാര്‍ഗ്ഗത്തിലാക്കി നീ-
 
4   നിന്‍ തിരുനാമം വാഴ്ത്തുവാന്‍ നിന്‍പുതുഗാനം പാടുവാന്‍
     ശാപം നിറഞ്ഞ എന്‍നാവിനെ
     ശക്തിപ്പെടുത്തി നിന്‍രക്തത്താല്‍

 Download pdf
33907234 Hits    |    Powered by Revival IQ