Search Athmeeya Geethangal

291. നിന്‍ മഹാസ്നേഹമേശുവേ! എന്‍ 
Lyrics : M.E.C.
നിന്‍മഹാസ്നേഹമേശുവേ! എന്‍മനസ്സിന്നഗാധമേ
എന്നില്‍ നിന്‍ സ്നേഹകാരണം എന്നറിവിന്നതീതമേ
 
1   താരകങ്ങള്‍ക്കുമീതെയും താവകസ്നേഹമുന്നതം
     ആഴിയിലും നിന്‍സ്നേഹത്തിന്നാഴമഗാധമെന്‍ പ്രിയാ!-
 
2   ദോഷിയാമെന്നെത്തേടിയോ ക്രൂശുവരെയും താണു നീ!
     പ്രാണനും നല്‍കി സ്നേഹിപ്പാന്‍ പാപിയില്‍ കണ്ടതെന്തു നീ!-
 
3   മരണമോ ജീവനോ പിന്നെ ഉയരമോ ആഴമോയെന്നെ
     നിന്തിരു സ്നേഹത്തില്‍ നിന്നും പിന്തിരിക്കില്ല യാതൊന്നും-
 
4   നിത്യതയില്‍ നിന്‍സന്നിധിയെത്തി ഞാന്‍ വിശ്രമിക്കവേ
     നിന്‍ മുഖകാന്തിയില്‍ സദാ നിര്‍വൃതി നേടും ഞാന്‍ പരാ-          
 
M.E.C

 Download pdf
33906978 Hits    |    Powered by Revival IQ