Search Athmeeya Geethangal

246. നിന്‍ പാദത്തില്‍ ഞാന്‍ വ 
Lyrics : C.J.
രീതി : നിന്‍ മുഖം കാണ്മാന്‍ കൊതി
 
1   നിന്‍ പാദത്തില്‍ ഞാന്‍ വന്ദിക്കുന്നേ
     നിന്‍ മഹത്വം ഞാന്‍ വര്‍ണ്ണിക്കുന്നേ
     അത്യുന്നതന്‍ നീ നിസ്തുല്യനാം അത്യാദരം ഞാന്‍ നമിക്കുന്നേ
 
2   താതന്‍ സവിധം വിട്ടീഭൂവില്‍ താണിറങ്ങി നീ ക്രൂശിലോളം
     താഴ്ചയിലെന്നെ ഓര്‍ത്ത നിന്നെ
     താഴ്മയോടെ ഞാന്‍ നമിക്കുന്നേ
 
3   നീചനാം എന്നെ വീണ്ടെടുത്ത
     നിന്‍ മഹാസ്നേഹം അവര്‍ണ്ണ്യമാം
     നല്‍കിടുന്നെന്നെ ഞാന്‍ നിനക്കായ്
     നന്ദിയോടെ ഞാന്‍ നമിക്കുന്നേ
 
4   രാജാധിരാജന്‍ ഉന്നതന്‍ നീ ദേവാധിദേവന്‍ വന്ദിതന്‍ നീ
     സ്തോത്രം സ്തുതികള്‍ സ്വീകരിപ്പാന്‍
     പാത്രം നീ മാത്രം ഇന്നുമെന്നും                

 Download pdf
33906774 Hits    |    Powered by Revival IQ