Search Athmeeya Geethangal

387. നിന്‍ദാനം ഞാന്‍ അനുഭവിച്ചു 
Lyrics : W.C
നിന്‍ദാനം ഞാന്‍ അനുഭവിച്ചു നിന്‍സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു
യേശുവേ എന്‍ ദൈവമേ നീ എന്നും മതിയായവന്‍-
 
1   യേശു എനിക്കു ചെയ്ത നന്മകള്‍ ഓര്‍ത്തിടുമ്പോള്‍
     നന്ദികൊണ്ടെന്‍മനം പാടിടുമേ സ്തോത്രഗാനത്തിന്‍ പല്ലവികള്‍
 
2   ദൈവമെ നിന്‍റെ സ്നേഹം എത്ര നാള്‍ തള്ളി നീക്കി
     അന്നു ഞാന്‍ അന്യനായ് അനാഥനായി എന്നാല്‍ ഇന്നോ ഞാന്‍ ധന്യനായ്-
 
3   എന്‍ജീവന്‍ പോയെന്നാലും എനിക്കതില്‍ ഭാരമില്ല
     എന്‍റെ ആത്മാവിനു നിത്യജീവന്‍ യേശു എന്നെ ഒരുക്കിയല്ലോ-
 
4   നിത്യതയോര്‍ത്തിടുമ്പോള്‍ എന്‍ ഹൃത്തടമാനന്ദിക്കും
     സ്വര്‍ഗ്ഗീയ സന്തോഷജീവിതം വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്ടിടുന്നു-

 Download pdf
33906746 Hits    |    Powered by Revival IQ