Search Athmeeya Geethangal

823. നിന്‍കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നേ 
1   നിന്‍കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നേ-നിന്‍
     മനസ്സലിവില്‍ ഞാന്‍ ചാരുന്നേ എന്നാശ്വാസവും എന്‍റെ
     ആനന്ദവും-ഈ അവനിയില്‍ നീ മാത്രമേ
         
          പരിശുദ്ധനേ! നിന്‍പാദപീഠത്തില്‍
          നിന്‍വിളികേട്ടു വരുന്നു ഞാന്‍ സമ്പൂര്‍ണ്ണമായ്-എന്നെ
          സമ്പൂര്‍ണ്ണമായ് നിന്‍ഹിതം ചെയ്വാന്‍ ഞാന്‍ സമര്‍പ്പിക്കുന്നേ
 
2   പാപത്തിന്നാഴത്തില്‍ ഞാന്‍ വലഞ്ഞപ്പോള്‍-ദൈവ
     വഴികളെയറിയാതലഞ്ഞപ്പോള്‍ നിന്‍സ്നേഹമെന്നെയും തേടി വന്നു
     രക്ഷാദാനമെനിക്കേകിയതാല്‍-
 
3   അറിയായ്മയുടെ കാലങ്ങളായ് മന്നി-
     ലനവധി നാളുകള്‍ പാഴാക്കി ഞാന്‍
     നിന്‍സേവ ചെയ്തു ഞാന്‍ ചെയ്തു ഞാന്‍ ജീവിക്കട്ടെ-എന്നില്‍
     നിന്നിഷ്ടം നിറവേറട്ടെ-
 
4   എന്നിലെ എവ്വിധ ഭാരങ്ങളും എന്മേല്‍
     മുറുകെ ചേര്‍ന്നിടും ദോഷങ്ങളും നീക്കുകെന്‍ പ്രിയനേ!
     നിന്നാത്മശക്തിയാലെന്നാളും ഞാനോടിടുവാന്‍-

 Download pdf
33907298 Hits    |    Powered by Revival IQ