Search Athmeeya Geethangal

809. നിൻ അന്തികേ ഞാൻ നാഥാ! വരുന്നു 
Lyrics : M.E.C.
നിൻ അന്തികേ ഞാൻ നാഥാ! വരുന്നു
  1. എന്നെ തിരുക്കരത്തിൽ തരുന്നു
    തവ മാറിൽ ഞാൻ ചാരുന്നു മമ
    ഭാരമെല്ലാം തീരുന്നു

    1. കാൽവറിക്കുരിശതിലെനിക്കായി
    രക്തം നീ വാർത്തല്ലോ
    താഴ്ചയിലെന്നെ ഓർത്തല്ലോ

    2. വീണു ഞാൻ പാപച്ചെളിക്കുഴിയിൽ
    കേണു വലഞ്ഞല്ലോ
    താണു നീ വന്നു കരം തന്നു

    3. നിൻ മഹത്സ്നേഹ മധുര സ്വരം
    എന്മനം കവർന്നല്ലോ
    നിൻമകനായ് ഞാനും തീർന്നല്ലോ.

 Download pdf
33907357 Hits    |    Powered by Revival IQ