Search Athmeeya Geethangal

1224. നിദ്രയില്‍ ഞാനായനേരം  
Lyrics : T.K.
1   നിദ്രയില്‍ ഞാനായനേരം ഭദ്രമായെന്നെ പാലിച്ച
     സച്ചദാത്മാവാം നിനക്കു സ്തോത്രം ചെയ്യുന്നനന്തം-
 
2   ചാവിന്‍ നിദ്രയില്‍ നിന്നു ഞാന്‍ ജീവിച്ചു കണ്‍തുറക്കുമ്പോള്‍
     ദൈവമേ നിന്‍ നിത്യപ്രകാശത്തെ കാണ്മാന്‍ തുണയ്ക്ക-
 
3   എന്നുടെ പാപമഖിലം സൂര്യനാല്‍ മഞ്ഞെന്നപോലെ
     നന്നേ നശിപ്പിക്കയെന്‍ കര്‍ത്താവേ, കാരുണ്യരാശേ!-
 
4   എന്‍ നിനവമിച്ഛകളും നിന്‍ പുണ്യഹിതാനുരൂപം
     പൂര്‍ണ്ണായ് പാലിക്ക നിന്നാത്മാവാലെന്നെ നിറച്ച്-
 
5   ഇന്നത്തെ എന്‍ ക്രിയകളും വാഗ്മനോഭാവങ്ങളെല്ലാം
     ഭംഗിയോടു നിന്‍ഹിതത്തില്‍ തന്നെ ഭരിക്കേണമേ-
 
6   പ്രാതഃപ്രസന്നാത്മാവിനെ ജ്യോതിര്‍മ്മയാ! തന്നു സത്യ-
     വേദത്തിന്നൊത്തോരു മാര്‍ഗ്ഗേ മോദാല്‍ നടത്തേണമേ-

 Download pdf
33907363 Hits    |    Powered by Revival IQ