Search Athmeeya Geethangal

1054. നിദ്രകൊണ്ടു ഭക്തരെയോര്‍ത്തിനിയും 
Lyrics : C.D.C
രീതി: നിന്‍ സ്നേഹം എന്‍
 
1   നിദ്രകൊണ്ടു ഭക്തരെയോര്‍ത്തിനിയും
     വ്യര്‍ത്ഥമായി വ്യാകുലപ്പെടേണ്ടഹോ
     ഭദ്രമായവര്‍ കര്‍ത്തൃകരങ്ങളില്‍
     നിത്യപറുദീസില്‍ (3) വിശ്രമിക്കുന്നു-
 
2   നിദ്രകൊണ്ടവരിലാദ്യഫലമായ്
     ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റായതുപോല്‍
     ക്രിസ്തുവില്‍ നിദ്രകൊണ്ടവരേവരും
     ക്രിസ്തുവോടൊന്നിച്ചു (3) യിര്‍ക്കുമറിക-
 
3   കാഹളം ധ്വനിച്ചിടും മദ്ധ്യവാനില്‍
     മരിച്ചവരക്ഷയരായുയിര്‍ക്കും
     ജീവനുള്ളവര്‍ രൂപാന്തരപ്പെടും 
     രൂപാന്തരപ്പെടും-(3)
 
4   ഈ മണ്‍കൂടാരം നാം വിട്ടുപിരിയും
     ആത്മാവോ പറന്നുയരും ഗഗനേ
     തേജോരൂപരായ് ദേഹസഹിതരായ്
     തേജസ്സിന്‍ കര്‍ത്താവെ (3) കാണുമൊടുവില്‍-
 
5   കണ്ണുനീരെല്ലാം തുടച്ചുകളയും
     തന്മാറോടവന്‍ നമ്മെ ചേര്‍ത്തണയ്ക്കും
     കോടാകോടി വിശുദ്ധരോടൊത്തു നാം പാടും ഗീതങ്ങള്‍
     നാം പാടും ഗീതങ്ങള്‍ (2)-                                                       
 
C.D.C

 Download pdf
33906782 Hits    |    Powered by Revival IQ