Lyrics : K.V.S.84-ാം സങ്കീര്‍ത്തനം
നിത്യാനന്ദ ദൈവമേ! നിന്പൊല്കൂടാരം രമ്യമേ
യാഹ്വയിന് പ്രാകാരത്തെ വാഞ്ഛിച്ചു മൂര്ച്ഛിക്കുന്നേ
നെന്മനം ദേഹവും ജീവന്നുറവയാം ദൈവത്തെ നോക്കി
പ്രഘോഷിച്ചിടുന്നിതാ-
1 വീടൊന്നു കുരികിലും കൂടൊന്നിതാ മീവലും
തേടിപ്പരം നേടിനാരവ്വണ്ണമിസ്സാധുവും
എന്നുടെ ഭൂപതിയും ദൈവവുമായവനേ!
നിന് മന്ദിരത്തിലെ യാഗപീഠത്തെ ഞാനിന്നു
കണ്ടെത്തിനേന് ഭാഗ്യപ്പെരുമയാല്-
2 സര്‍വ്വേശാ! നിന് മന്ദിരവാസികളാം സര്‍വ്വരും
നിര്വ്വേദമില്ലാതൊരു ധന്യാത്മാക്കളാണഹോ!
നിന്നെ മനോഹരമാം വാണികളാലവരും
വര്‍ണ്ണിച്ചു വാഴ്ത്തി സ്തുതിക്കും ബലം
നിന്നിലുള്ള മനുഷ്യനോ ഭാഗ്യവാന് ഭാഗ്യവാന്-
3 ഇദ്ധന്യരിന്നുള്ളത്തില് സ്വര്പ്പുരത്തിന് പാതകള്‍
വ്യക്തമായിട്ടുള്ളതാല് തെറ്റില്ലവര് മാര്‍ഗ്ഗത്തില്‍
കണ്ണുനീര് താഴ്വരയിലായവര് സഞ്ചരിക്കേ
താഴ്വരയശ്രുവാല് നീര്ക്കുളമാകിലും
മുന്മഴയാലതു സന്തോഷപൂര്ണ്ണമാം-
4 ശക്തിപ്പെടുമീ വനസഞ്ചാരികള് മേല്ക്കുമേല്
ആരും നശിക്കാതവര് ചെന്നിടുമേ ദൈവമുന്
സൈന്യാധിപന് യഹോവേ! കേള്‍ക്കുക പ്രാര്‍ത്ഥനയെ
യിസ്രായേലിന് പരാ! യാചന കേട്ടെനി-
ക്കുത്തരമേകണമുള്ക്കനിവോടു നീ-
5 ഞങ്ങള്‍ക്കു ഫലകമേ! നോക്കുക നീ ഞങ്ങളെ
നിന്നഭിഷിക്തര് മുഖം നാഥാ! കടാക്ഷിക്കുക
നിന്നുടെ പ്രാകാരത്തില്‍ പാര്ക്കുന്നോരകദിന-
മന്യമാമായിരം വാസരത്തില്‍ ബഹു-
മാന്യമായിത്തവ ദാസന് ഗണിക്കുന്നു
6 ദുഷ്ടസദനങ്ങളില് പാര്പ്പതെക്കാള് നിന്നുടെ
ശിഷ്ടനിവാസത്തിലെ ദ്വാസ്ഥത കൈക്കൊള്വതു
ഇഷ്ടമാണീയെനിക്കു യാഹ്വയാം ദേവന് മമ
ശത്രുവിന്നസ്ത്രം തടുക്കുന്ന ഖേടവും
മിത്രമായുള്ളൊരു മിത്രനുമാണഹോ-
7 ദേവന് കൃപ നല്കുന്നു ദേവന് ദ്യുതിയേകുന്നു
നേരുള്ളവര്ക്കെന്നുമേ നന്മ മുടക്കില്ലവന്
സൈന്യങ്ങളിന്‍ യഹോവേ! ധന്യരാം നിന് ഭൃതകര്
വന്ദിതനാം ത്രിയേകന്നു നിത്യം മഹി-
മോന്നതിയുണ്ടായ് വരട്ടെ നിരന്തരം-
![](images/PDF.gif)
Download pdf